കാർ കൊക്കയിലേക്ക് മറിഞ്ഞ് ബംഗളൂരു സ്വദേശി മരിച്ചു
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം തമിഴ്നാടിന്റെ ഭാഗമായ ചുരം പാതയിൽ 200 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് കർണാടക സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ബംഗളൂരു സ്വദേശി സഞ്ജീവ് റെഡ്ഡിയാണ് (50) മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർക്കും പരിക്കേറ്റു. കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് മടങ്ങുമ്പോൾ വ്യാഴാഴ്ച പകൽ 12നായിരുന്നു അപകടം.
സഞ്ജീവ് റെഡ്ഡിയുടെ ഭാര്യ അംബിക (42), മകൾ കീർത്തിക (18), മകൻ കരൺ (11) എന്നിവർക്കും ബന്ധുക്കളായ വൈശാലി (18), ഹർഷ (24) എന്നിവർക്കും പരിക്കേറ്റു.
സഞ്ജീവ് റെഡ്ഡിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ ഇവിടെ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.