Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറിയാദിൽ വാഹനാപകടത്തിൽ...

റിയാദിൽ വാഹനാപകടത്തിൽ യു.പി സ്വദേശി മരിച്ചു

text_fields
bookmark_border
റിയാദിൽ വാഹനാപകടത്തിൽ യു.പി സ്വദേശി മരിച്ചു
cancel

റിയാദ്​: വാഹനാപകടത്തിൽ ഉത്തർപ്രദേശ്​ സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ്​ നഗര പരിധിക്കുള്ളിലെ ഗുർണാതക്ക്​ സമീപമുണ്ടായ അപകടത്തിൽ ഫൈസാബാദ് സ്വദേശി മുഹമ്മദ്‌ ഷക്​ലാൻ (44) ആണ്​ മരിച്ചത്​. യാത്രക്കിടെ വാഹനത്തി​ന്റെ ബോണറ്റ്​ സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ്​ ഷക്​ലാ​ന്റെ കാഴ്​ച മറയുകയുമായിരുന്നു.

തുടർന്ന്​ ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. ദീർഘകാലമായി റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്​. പിതാവ്: സിറാജ്. മാതാവ്: സൈറ ഖാത്തൂൻ. ഭാര്യ: സീത ബാനു.

നിയമനടപടികൾ പൂർത്തീകരിച്ച്​ റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ മയ്യിത്ത് ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit News
News Summary - A native of UP died in a car accident in Riyadh
Next Story