Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകർണാടകയിലെ ക്വാറിയിൽ...

കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
sajin hari
cancel
camera_alt

സജിൻ ഹരി

കോഴിക്കോട്: കർണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്.

ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക് മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെൽവരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂൾ) ഭാര്യ: അഞ്ജു.മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ്, കാരാടി), ഡോ. സംഗീത എസ്. രാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident news
News Summary - A young Malayali man met a tragic end after his foot slipped in a quarry in Karnataka
Next Story