Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടം: ബൈക്ക്​...

വാഹനാപകടം: ബൈക്ക്​ യാത്രികനും കാൽനടക്കാരനും മരിച്ചു

text_fields
bookmark_border
badarudheen
cancel
camera_alt

ബദറുദ്ദീൻ

അരിമ്പൂർ (തൃശൂർ): കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രികനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ് (ജോയ് -48), ബൈക്ക് യാത്രികൻ തളിക്കുളം ചിലങ്ക ബീച്ച്​ റോഡ്​ എ.എം.യു.പി സ്​കൂളിന്​ തെക്ക്​ പരേതനായ പുതിയവീട്ടിൽ കമാലുദ്ദീന്‍റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 4.30ന്​ കുന്നത്തങ്ങാടി സെന്‍ററിലാണ് അപകടം. തൃശൂർ മീൻ മാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. ഇയാൾ ജോലിക്ക്​ പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഫ്രാൻസിസിനെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബദറുദ്ദീൻ ദയ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - Accident: Bike rider and pedestrian killed
Next Story