കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
text_fieldsഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കാർ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ വെട്ടിമുകൾ മുരിക്കുന്താനം സത്യനാണ് (സത്യപ്പൻ - 62) മരിച്ചത്. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്.
വെള്ളിയാഴ്ച പുലർച്ച രണ്ടുമണി കഴിഞ്ഞ് അതിരമ്പുഴ വില്ലേജ് ഓഫിസിന് സമീപം ഉപ്പുപുരയ്ക്കല്‍ വളവിലായിരുന്നു അപകടം.
അതിരമ്പുഴയില്‍ ഓട്ടം പോയി ഏറ്റുമാനൂരിലേക്ക് തിരികെ വരികയായിരുന്ന സത്യെൻറ ഓട്ടോയില്‍ എതിരെവന്ന കാര്‍ ഇടിച്ചു. മറിഞ്ഞ ഓട്ടോയില്‍നിന്നും തെറിച്ചുവീണ് എതിര്‍വശത്തെ ഇറച്ചിക്കടയുടെ സമീപത്തെ ഭിത്തിക്കും കാറിനും ഇടയില്‍പെട്ട സത്യന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതിരമ്പുഴയിലെ ബാര്‍ ഹോട്ടലിലെ ജീവനക്കാരനടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടം ഉണ്ടായ ഉടന്‍ ഇവര്‍ കാറില്‍നിന്നിറങ്ങി ഓടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ആംബുലന്‍സ് വിളിച്ച് സത്യനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കല്ലറ പെരുംതുരുത്ത് കരിനാട്ട് കുടുംബാംഗം ഉഷ സത്യൻ. മക്കൾ: സൂര്യ സത്യൻ (സൗദി), സുപ്രിയ സത്യൻ (റിൈന മെഡിസിറ്റി, എറണാകുളം), സതീഷ് സത്യൻ. മരുമക്കൾ: മനീഷ് പള്ളിക്കത്തോട്, ശരത്ത് വല്ലകം. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.