എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsപന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയനാ(21)ണ് മരിച്ചത്. ശനിയാഴ്ച്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ എം.സി റോഡിൽ കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു വെൺമണിയിലേക്ക് വരികയായിരുന്നു അർജുൻ. ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസാണ് ബൈക്കിൽ ഇടിച്ചത്.
ഈ സമയം അതുവഴി വന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2021 ഏപ്രിലിൽ, കൊട്ടാരക്കര പുത്തൂരിൽ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അർജുൻ്റെ അച്‌ഛൻ വിജയൻ മരിച്ചിരുന്നു. അമ്മ ശ്രീലേഖയും അർജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്‌സിലാണ് ജോലി ചെയ്‌തിരുന്നത്. സഹോദരൻ അശ്വിൻ. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.