ഫ്രഞ്ച് കോടീശ്വരനും റഫേൽ ഉടമയുമായ ഒലിവർ ഡസോ എം.പി ഹെലികോപ്ടർ അപകടത്തിൽ മരിച്ചു
text_fieldsപാരിസ്: ഫ്രഞ്ച് കോടീശ്വരനും പാർലമെന്‍റംഗവുമായ ഒലിവർ ഡസ്സോ (69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കൻ ഫ്രാൻസിലെ നോർമാണ്ടി കാലഡോസിൽ ഞായറാഴ്ചയായിരുന്നു അപകടം.
റഫേൽ യുദ്ധവിമാനമടക്കം നിർമിക്കുന്ന ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ഡസോ ഏവിയേഷന്‍റെ ഉടമകളിലൊരാളാണ്. ഡസോ ഏവിയേഷൻ സ്ഥാപകനായ മാഴ്സെൽ ഡസോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഡസോ ഗ്രൂപ്പിന്‍റെ സ്ട്രാറ്റജി, ഡലപ്മെന്റ് പ്രസിഡൻറായിരുന്നു അദ്ദേഹം.
ഒലിവറിന്‍റെ വിയോഗത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആദരാഞ്ജലി അർപ്പിച്ചു. "ഒലിവർ ഫ്രാൻസിനെ സ്നേഹിച്ചു. വ്യവസായ സംരംഭകൻ, ക്യാപ്റ്റൻ, നിയമ നിർമ്മാതാവ്, വ്യോമസേന റിസർവ് കമാൻഡർ തുടങ്ങിയ മേഖലകളിൽ വിലമതിക്കാനാകാത്ത സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വിയോഗം തീരാനഷ്ടമാണ്. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു" -മാക്രോൺ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത് നടന്ന പൊതു ചടങ്ങിലാണ് അദ്ദേഹം അവസാനം പങ്കെടുത്തത്. 2002 മുതൽ ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റംഗമാണ്. രണ്ട് സഹോദരങ്ങളും സഹോദരിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.