ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവറും യാത്രക്കാരനും മരിച്ചു
text_fieldsഗൂഡല്ലൂർ: ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ മുഴുവൻചേരംപാടിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലെ ഡ്രൈവർ എസ്. നാഗരാജ്(49), യാത്രക്കാരൻ പുഞ്ചകൊല്ലിയിലെ ബാലാജി(51) എന്നിവരാണ് മരിച്ചത്.തമിഴ്നാട് സർക്കാരിന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.
വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ ശ്രമിക്കുന്പോളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങിയപ്പോൾ ഡ്രൈവർ ഇറങ്ങി നോക്കിയ സമയത്താണ് ഷോക്കേറ്റത്. പിറകെ വന്ന ബാലാജിക്കും ഷോക്കേൽക്കുകയായിരുന്നു. മറ്റു യാത്രക്കാർ രക്ഷപ്പെട്ടു. ബസ് അഗ്നിക്കിരയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.