Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലക്കിടിയിൽ വാഹനാപകടം; യുവാവ്​ മരിച്ചു, വനിത ഡോക്​ടർക്ക്​ ഗുരുതര പരിക്ക്​
cancel
camera_alt

മരിച്ച അബൂതാഹിർ, അപകടത്തിൽ തകർന്ന കാർ

Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightലക്കിടിയിൽ വാഹനാപകടം;...

ലക്കിടിയിൽ വാഹനാപകടം; യുവാവ്​ മരിച്ചു, വനിത ഡോക്​ടർക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border

വൈത്തിരി (വയനാട്​): ദേശീയപാതയിൽ ലക്കിടി ഓറിയെൻറൽ കോളജിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു കാർ ഡ്രൈവർ മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റു.

മേപ്പാടി റിപ്പൺ പാറക്കൽ വീട്ടിൽ ഇബ്രാഹീമിൻെറ മകൻ അബൂതാഹിർ (25 ) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന യാത്രക്കാരി കോഴിക്കോട് മീഞ്ചന്ത സ്വദേശിയും മേപ്പാടിയിലെ താമസക്കാരിയുമായ ഡോ. സുഭദ്ര പദ്മരാജന് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പടിയിലെ സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച രാത്രി ഒമ്പത്​ മണിയോടെയാണ് അപകടം നടന്നത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ അബുതാഹിർ മരണമടഞ്ഞു.

കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി കഴിഞ്ഞു മേപ്പടിയിലെ വീട്ടിലേക്കു ഡോക്ടറെയും കൊണ്ട് പോകുകയായിരുന്നു അബുതാഹിർ. ചരക്കുലോറിയിലിടിച്ചു തലകീഴായി കാർ മറിഞ്ഞാണ് അപകടം. കാർ പൂർണ്ണമായും തകർന്നു. വൈത്തിരി പൊലീസും കൽപ്പറ്റ അഗ്‌നിശമന ജീവനക്കാരും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident#wayanad#meppadi
Next Story