Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസിഗ്നലിൽ നിർത്തിയ...

സിഗ്നലിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാർ ഇടിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

text_fields
bookmark_border
balakrishnan
cancel

അരൂർ: കാറിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ വലിയവീട് ബാലകൃഷ്ണൻ ((55) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോൾ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്നലിൽ വെച്ചാണ് അപകടം.

സിഗ്നലിൽ നിർത്തിയ ബൈക്കിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബൈക്കിനെ തട്ടി തെറിപ്പിച്ചത്.

ഇടപ്പള്ളി ലുലുമാളിലെ പി.വി.ആർ തിയേറ്റർ ഓപ്പറേറ്ററാണ് ബാലകൃഷ്ണൻ. കോവിഡിനെ തുടർന്ന് ജോലി നിലച്ച ശേഷം കഴിഞ്ഞ 17 മുതലാണ് ജോലിക്ക് പോയി തുടങ്ങിയത്.

ഭാര്യ: ആശ. മക്കൾ: അരുൺ കൃഷ്ണ, അമൽകൃഷ്ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - car crashed into the bike at the signal one died
Next Story