Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഎം.​സി റോ​ഡി​ൽ ബ​സ്...

എം.​സി റോ​ഡി​ൽ ബ​സ് കാ​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
എം.​സി റോ​ഡി​ൽ ബ​സ് കാ​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
cancel
camera_alt

ര​വി

കൊ​ട്ടാ​ര​ക്ക​ര: എം.​സി റോ​ഡി​ൽ ലോ​വ​ർ ക​രി​ക്ക​ത്ത് ഈ​യ്യാം​കു​ന്നി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ബ​സ് കാ​റി​ലി​ടി​ച്ച്​ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ​ദാ​ന​ന്ദ​പു​രം ഇ​ഞ്ച​ക്ക​ൽ ക​ള​ക്കാ​ട്ട് വീ​ട്ടി​ൽ ത​മ്പി​യു​ടെ മ​ക​ൻ ര​വി (മോ​ന​ച്ച​ൻ, 45) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന്​ സ​ദാ​ന​ന്ദ​പു​ര​ത്തേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​െൻറ പി​ൻ​ഭാ​ഗ​ത്താ​ണ് ബ​സ് ഇ​ടി​ച്ച​ത്.

പി​ന്നി​ലി​രു​ന്ന ര​വി​യു​ടെ ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി ബാ​ൾ​ഡ്വി​ൻ, പു​ത്തൂ​ർ പാ​ങ്ങോ​ട് സ്വ​ദേ​ശി ഷാ​നു എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkottarakkara
News Summary - car passenger killed by hittting bus on MC Road
Next Story