ബസ് കാറിലിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു
text_fieldsപാപ്പിനിശ്ശേരി: ദേശീയപാതയിൽ വേളാപുരം പാലത്തിന് സമീപം ബസ് കാറിലിടിച്ച് കണ്ണൂർ ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരിച്ചു.
കയരളം കിളിയളത്തെ ഇ.ടി. ജയചന്ദ്രനാണ് (48) മരിച്ചത്. മാങ്ങാട്ടെ വീട്ടിൽനിന്ന് ദേശാഭിമാനി ഓഫിസിലേക്ക് വരുമ്പോൾ പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ജയചന്ദ്രൻ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കയരളം കിളിയളത്തെ കഥകളി നടൻ പരേതനായ കെ.എം. രാഘവൻ നമ്പ്യാരുടെയും എളമ്പിലാന്തട്ട യശോദയുടെയും മകനാണ്. ഭാര്യ: ജ്യോതി (മാങ്ങാട്ട് എൽ.പി സ്കൂൾ പ്രീ പ്രൈമറി അധ്യാപിക). മക്കൾ: അനഘ (തലശ്ശേരി എൻജിനീയറിങ് കോളജ് വിദ്യാർഥി), ദേവദർശ് (മാങ്ങാട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ശോഭന (കയരളം), രാജൻ (കൊളച്ചേരി), ലളിതകുമാരി (നാറാത്ത്).
1996 മുതൽ ദേശാഭിമാനി ജീവനക്കാരനാണ്. ബാല സംഘം ജില്ല സെക്രട്ടറി, കണ്ണൂർ ഏരിയ പ്രസിഡൻറ്, സെക്രട്ടറി, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്, കണ്ണൂർ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂനിയെൻറയും കെ.എൻ.ഇ.എഫിെൻറയും മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. ദേശാഭിനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.