വാഹനത്തിന്‍റെ ചക്രം തലയിലൂടെ കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
text_fieldsഅടൂര്‍: തലയിലൂടെ വാഹനം കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്‍റെയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോനാണ് (20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കെ.പി റോഡില്‍ പറക്കോട് ജങ്ഷനുസമീപത്തായിരുന്നു അപകടം.
ഒരു ബസിന്‍റെ ചക്രം കയറിയിറങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, ഇത് ഏത് വാഹനത്തിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താന്‍ സാധിക്കൂ.
അടൂര്‍ എസ്.എന്‍ ഐ.ടിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനിമോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.