Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കിന്​ പിറകിൽ...

ബൈക്കിന്​ പിറകിൽ ലോറിയിടിച്ച്​ വിമുക്തഭടൻ മരിച്ചു

text_fields
bookmark_border
accident
cancel
camera_alt

സുഗതന്‍

ഹരിപ്പാട്: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിമുക്തഭടൻ മരിച്ചു. മുതുകുളം തെക്ക് ശ്രീലയത്തില്‍ സുഗതന്‍ (57) ആണ് മരിച്ചത്. ദേശീയപാതയില്‍ രാമപുരം ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.

വീട്ടിൽ നിന്ന്​ ജോലിക്കായി ഏവൂരിലെ തൻ്റെ ബേക്കറിയിലേക്ക് പോകുന്നതിനിടയിൽ രാമപുരം ക്ഷേത്രത്തിന് സമീപം സുഗതൻ സഞ്ചരിച്ച ബൈക്കിനു പിറകിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സുഗതൻ തൽക്ഷണം മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: സുനിത. മക്കൾ: ശ്രീജി, ശ്രീനി. മരുമകൻ : സുജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - ex service man dies by road accident
Next Story