കാറിടിച്ച് ബൈക്ക് യാത്രികരായ പിതാവും മകനും മരിച്ചു; മറ്റൊരു മകന്റെ നിലഗുരുതരം
text_fieldsകിളിമാനൂർ: അമിതവേഗത്തിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും തൽക്ഷണം മരിച്ചു. നഗരൂർ മുണ്ടയിൽകോണം കരിക്കകത്തിൽ വീട്ടിൽ നന്തായ്വനം സ്വദേശി പ്രദീപ് എന്ന സുനിൽ കുമാർ (45), ഇളയ മകൻ ശ്രീദേവ് (അഞ്ച്) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രീ ഹരിക്കാണ്(15) പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീഹരി അപകടനില തരണം ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രി ഒമ്പതോടെ കിളിമാനൂർ - നഗരൂർ റോഡിൽ കല്ലിംഗൽ ജങ്ഷന് സമീപമാണ് അപകടം. നഗരൂരിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽകുമാറും മക്കളും. കിളിമാനൂർ ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന കാർ ദിശതെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. കല്ലമ്പലം സ്വദേശിയുടേതാണ് കാർ എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നതായി പൊലീസ് പറയുന്നു. കൽപനയാണ് സുനിൽകുമാറിന്റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.