മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ നാലുവയസ്സുകാരൻ ബസ് കയറി മരിച്ചു
text_fieldsതിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച നാലുവയസ്സുകാരന് ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി കുന്നൂർശാല വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിെൻറയും സജിതയുടെ ഏകമകന് ശ്രീഹരിയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.30 ഓടെ പാളയം-ബേക്കറി റോഡിൽ മാതാപിതാക്കളുടെ കൺമുന്നിലാണ് അപകടം. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ തമ്പാനൂര്‍ ഭാഗത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിനടിയില്‍പെട്ടു.
ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു. കുഞ്ഞ് അപകടത്തില്‍പെട്ടത് കണ്ട് അമ്മ സജിത കുഴഞ്ഞുവീണു. നേരിയ പരിക്കേറ്റ ഇവരെയും കുഞ്ഞിനെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി ആശുപ്രതിയില്‍ എത്തിച്ചു.
പാളയത്തെ ഓഡിറ്റോറിയത്തില്‍ ബന്ധുവിെൻറ കല്യാണത്തിന് പോകുംവഴിയായിരുന്നു അപകടം. പെയിൻറിങ് പണിക്കാരനായ ബിജുവിനും സജിതക്കും പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായിരുന്നു ശ്രീഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.