Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനടന്ന് പോകുന്നതിനിടയിൽ...

നടന്ന് പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വിദ്യാർത്ഥിനി ചികിത്സയിലിക്കെ മരിച്ചു

text_fields
bookmark_border
നടന്ന് പോകുന്നതിനിടയിൽ സ്കൂട്ടർ  ഇടിച്ച് തെറിപ്പിച്ച  വിദ്യാർത്ഥിനി ചികിത്സയിലിക്കെ മരിച്ചു
cancel
camera_alt?????? :????

പാലോട് :നടന്ന് പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വിദ്യാർത്ഥിനി ചികിത്സയിലിക്കെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച പാലോട് വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (14) മരിച്ചത്. പാലോട് റേഞ്ച് ഓഫീസിനു മുൻപിൽ ആയിരുന്നു അപകടം. റോഡ് സൈഡിൽ കൂടി നടന്നു പോയ അപർണ്ണയെ സ്കൂട്ടർ പിറകിൽ വന്നു ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിയെ ഗുരുതര പരിക്കോടെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിഞ്ഞാർ ട്രൈബൽ ഹൈ സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ് അപർണ്ണ. മാതാവ്. പരേതയായ സജിത. സഹോദരൻ. മനു. ഫോട്ടോ :അപർണ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident
News Summary - Girl died in scooter accident
Next Story