Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 5:57 PM GMT Updated On
date_range 19 Feb 2024 5:57 PM GMTഷാൾ ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
text_fieldsbookmark_border
ഒറ്റപ്പാലം: കഴുത്തിലിട്ടിരുന്ന ഷാൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലപ്പുറം മീറ്റ്ന എസ്.ആർ.കെ നഗർ വിജയ മന്ദിരത്തിൽ വിജയരാഘവന്റെ (കുട്ടപ്പൻ) ഭാര്യ രജിത (40) ആണ് മരിച്ചത്. മീറ്റ്ന സെന്ററിലെ വിജയരാഘവന്റെ ചായക്കടയിൽ ഞായറാഴ്ച ഉച്ചക്കാണ് അപകടം. വിജയരാഘവൻ പുറത്ത് പാത്രം കഴുകുന്നതിനിടെ ഭാര്യയെ അന്വേഷിച്ച് അകത്ത് വന്നപ്പോഴാണ് അവശ നിലയിൽ കിടന്നിരുന്ന രജിതയെ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മയെ ഉടൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻറിലേറ്ററിലായിരുന്ന രജിത തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: മഞ്ജു, രഞ്ജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story