പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsമനാമ: പരിക്കേറ്റ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. റിഫ ഹാജിയത്തിൽ ഇരുപത്തിയഞ്ച് വർഷത്തോളം കോൾഡ് സ്റ്റോർ നടത്തി വരുന്ന കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 )മരിച്ചത്. ബോധരഹിതനായ നിലയിലാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ ചൊവ്വാഴ്ച രാവിലെ മരിച്ചു. കടയിൽ വാക്കേറ്റമുണ്ടായതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെ.എം.സി.സി ലീഗൽ സെല്ലും മയ്യിത്ത് പരിപാലന വിങ്ങും നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
കെ.എം.സി.സി അംഗമായ പരേതന്റെ വിയോഗത്തിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ല കമ്മിറ്റി, റിഫ ഏരിയ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഹയറുന്നിസയാണ് ഭാര്യ. മക്കൾ: ഫബിയാസ്, നിഹാൽ, നെഹല. സഹോദരങ്ങൾ : പക്കർ, മൂസ, കോയ, അബ്ദുൽ അസീസ്, സുബൈദ, നസീമ, നസീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.