Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനിർമാണത്തിലുള്ള...

നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന്​ രണ്ടുപേർ മരിച്ചു; മൂന്ന് പേർക്ക്​ ഗുരുതരം

text_fields
bookmark_border
നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന്​ രണ്ടുപേർ മരിച്ചു; മൂന്ന് പേർക്ക്​ ഗുരുതരം
cancel

കോഴിക്കോട്: തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിൻറെ സ്ലാബ് തകർന്ന്​ വീണ് രണ്ട്​ തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് സ്വദേശി കാർത്തിക്, സലീം എന്നിവരാണ്​ മരിച്ചത്. മൂന്ന്​ പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകൾ നീക്കം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathlabour death
News Summary - labour killed as slab of under-construction building collapses in calicut
Next Story