Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകളിക്കുന്നതിനിടെ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം
cancel

ഈരാറ്റുപേട്ട: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്നര വയസ്സുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം നദീര്‍ മൗലവിയുടെ ചെറുമകൻ അഹ്‌സന്‍ അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്സനിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ. നദീർ മൗലവിയുടെ മകൻ ജവാദിന്റെ മകനാണ് അഹ്സൻ അലി. കുവൈത്തിൽ ആണ് ജവാദ് ജോലി ചെയ്യുന്നത്.ഷഹബാസ് ആണ് അഹ്സനിന്റെ മാതാവ്. സഹോദരൻ: അയ്മൻ അലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - little boy died when Gate fell on his body while playing
Next Story