ഫ്ലാറ്റിന് മുകളിൽനിന്നുവീണ് മാതാവ് മരിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsവർക്കല (തിരുവനന്തപുരം): യുവതിയും ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും ഫ്ലാറ്റിന് മുകളിൽനിന്ന് താഴേക്ക് വീണു. മാതാവ് മരിച്ചു. നിസ്സാര പരിേക്കറ്റ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ മദ്റസ മുക്കിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപത്തെ നൂർജലാൽ െറസിഡൻസിയിൽ താമസിക്കുന്ന ഇടവ സ്വദേശി മുക്താറിെൻറയും സീനത്തിെൻറയും മകളും ദുബൈയിൽ പ്രവാസിയായ അബു ഫാസലിെൻറ ഭാര്യയുമായ നിമ (25) ആണ് മരിച്ചത്. കൈക്കുഞ്ഞ് മകൾ നിഫയാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുഞ്ഞിനെ കളിപ്പിക്കുന്നതിനായാണ് നിമ ഫ്ലാറ്റിെൻറ മൂന്നാം നിലയുടെ മുകളിൽ കയറിയത്. കുഞ്ഞ് ഗ്രില്ലിനിടയിലൂടെ വഴുതി താഴേക്ക് വീണതുകണ്ട് ഭയന്നു നിലവിളിച്ച നിമ കുഞ്ഞിനെ രക്ഷിക്കാനായി താഴേക്ക് ചാടുകയായിരുന്നു. രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെ താഴേക്ക് വീണ നിമയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
കെട്ടിടങ്ങൾക്കിടയിലെ തറയിൽ കൂട്ടിയിട്ടിരുന്ന പഴയ തുണികൾക്കും തെർമോകോളിനും മുകളിലേക്ക് വീണ കുഞ്ഞിന് നിസ്സാര പരിക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അടുത്ത കടകളിലെ ജീവനക്കാർ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും നിമ മരിച്ചു. നിമയുടെ മാതാവ് സീനത്തും സഹോദരി സുൽത്താനയും സംഭവസമയം ഫ്ലാറ്റിനുള്ളിലുണ്ടായിരുന്നു. അയിരൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.