ലണ്ടനിൽ നിതി ആയോഗ് മുൻ ജീവനക്കാരിക്ക് ദാരുണാന്ത്യം: സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിക്കുകയായിരുന്നു
text_fieldsഗുവാഹത്തി: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽ.എസ്.ഇ) പി.എച്ച്.ഡി പഠിക്കുന്ന നിതി ആയോഗിലെ മുൻ ജീവനക്കാരി വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് മരിച്ചു. 33 കാരിയായ ൈചസ്ത കൊച്ചാറാണ് മരിച്ചത്. നിതി ആയോഗിെൻറ മുൻ സി.ഇ.ഒ അമിതാഭ് കാന്താണ് മരണ വാർത്ത പുറത്തുവിട്ടത്. മാർച്ച് 19നാണ് അപകടമുണ്ടായതെന്ന് പിതാവ് അറിയിച്ചു.
കാമ്പസിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുമ്പോൾ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചൈസ്ത, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെൻ്റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് മാറിയത്.
ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റികളിലായാണ ചെസൈ്ത പഠിച്ചത്. 2021-23 കാലയളവിൽ നിതി ആയോഗിലെ നാഷണൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു.
എൽ.എസ്.ഇയിൽ നിന്ന് ഓർഗ് ബിഹേവിയറിനു കീഴിൽ ബിഹേവിയറൽ സയൻസിൽ ഡോക്ടറേറ്റ് നേടാനായിരുന്നു ചൈസ്ത ലക്ഷ്യമിട്ടിരുന്നതെന്നും പ്രഫ. സോസയുടെ കീഴിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് പിതാവ് ഡോ എസ്.പി. കൊച്ചാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.