Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 8:43 AM IST Updated On
date_range 20 March 2022 8:43 AM ISTഉത്സവത്തിനിടെ തെങ്ങ് വീണ് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ തെങ്ങ് കടപുഴകി ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പറമ്പിൽ ബസാറിനടുത്ത് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രോത്സവം നടക്കുന്നതിനിടെ പരിസരത്തെ പറമ്പിലെ തെങ്ങാണ് കടപുഴകിയത്. വെള്ളിമാട്കുന്ന് വാപ്പോളിത്താഴം സ്വദേശി ഗണേഷാണ് (54) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. തിറ താലപ്പൊലി മഹോത്സവം നടക്കുന്ന ക്ഷേത്രത്തിന് പരിസരത്തെ കളിസ്ഥലത്താണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തർസംസ്ഥാന തൊഴിലാളി പ്രഭാത് മൻ, പാറോപ്പടി കൊല്ലറക്കൽ സുധീഷ്, സുനിൽ എന്നിവർക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം തെങ്ങിൻചുവട്ടിൽ തീയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story