സ്കൂട്ടറിൽ പോകുന്ന അമ്മയെയും മകനെയും ഇടിച്ചിട്ട കാർ നിർത്താതെ പോയി; നടുറോട്ടിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
text_fieldsകൊട്ടാരക്കര: സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. മകനോടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വെണ്ടാർ രജ്ഞിത് ഭവനിൽ സുനിൽകുമാരി (45) ആണ് അപകടത്തിൽ മരിച്ചത്.
ഉച്ചക്ക് 2.30 ന് പുത്തൂർ -ഭരണിക്കാവ് റോഡിൽ കുന്നത്തൂർ പാലത്തിനു സമീപമായിരുന്നു അപകടം. മകനോടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിന്നിലിരുന്നു ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നു സുനിൽകുമാരി. എതിർദിശയിൽ വന്ന കാർ ഇവരെ ഇടിച്ചിട്ടശേഷം നിർത്താതെ പോയി. റോഡിൽ തലയിടിച്ചു വീണ വീട്ടമ്മ തൽക്ഷണം മരിച്ചു. മകനു പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല.
പരേതനായ രജ്ഞിതാണ് സുനിൽകുമാരിയുടെ ഭർത്താവ്. മക്കൾ: സ്നേഹ രജ്ഞിത്, സജ്ഞയ് രജ്ഞിത്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. പുത്തൂർ പോലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.