പാണത്തൂരില്‍ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര് മരിച്ചു
text_fieldsകാഞ്ഞങ്ങാട്: കാസർകോട് പാണത്തൂര്‍ പരിയാരത്ത് മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരം കയറ്റിറക്ക് തൊഴിലാളികളായ നാല് േപർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മരത്തടികൾക്കിടയിൽപ്പെട്ടാണ് പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ കെ.എം. മോഹനന്(45), കെ. ബാബു എന്ന വിനോദ് കുമാർ(45), യംഗപ്പു എന്ന സുന്ദരൻ(46), കെ. നാരായണന്(44) എന്നിവർ മരിച്ചത്.
കുണ്ടുപ്പള്ളിയിലെ എ. വേണുഗോപാലന്‍ (45), പ്രസന്നന് (45), കെ.കെ. മോഹനന് (46), ലോറി ഡ്രൈവർമാരായ ആലുവ സ്വദേശികളായ വിജയൻ(55), മകൻ അനീഷ്(28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് നാടിനെ നടുക്കിയ സംഭവം. പരിയാരത്തു നിന്ന് മരവുമായി വരുന്നതിനിടെ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.