Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാൽടെക്​സ്​ ജങ്​ഷനിൽ...

കാൽടെക്​സ്​ ജങ്​ഷനിൽ ടിപ്പർ ലോറികയറി സ്​കൂട്ടർ യാത്രികന്​ ദാരുണാന്ത്യം

text_fields
bookmark_border

കണ്ണൂർ: കാൽടെക്​സ്​ ജങ്​ഷനിലെ സിഗ്നലിൽ സ്​കൂട്ടർ യാത്രക്കാരന്​ ദാരുണാന്ത്യം. കണ്ണൂർ സിറ്റി വെത്തിലപ്പള്ളി സ്വദേശി കെ. വിശ്വംഭരനാണ്​ മരിച്ചത്​. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സിഗ്നൽ തെളിഞ്ഞതോടെ മുന്നോ​ട്ടെടുക്കവേയാണ്​ അപകടം.

ബസിന്​ വലതുവശത്തുകൂടി പോവുകയായിരുന്ന ബൈക്ക്​ യാത്രികനെ പിറകിൽ നിന്നുവന്ന ടിപ്പർ ഇടിച്ചിടുകയും പിൻചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. കണ്ണൂർ ഫയർഫോഴ്​സ്​ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. അപകടത്തെത്തുടർന്ന്​ അൽപനേരം ഗതാഗതം മുടങ്ങി. സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലൂടെയാണ്​ അപകടം വ്യക്​തമായത്​.

ഒരുമാസം മുമ്പാണ് ഇതേസ്ഥലത്ത്​ കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ടാങ്കർ ലോറിയിടിച്ചു മരിച്ചത്. കഴിഞ്ഞദിവസം താവക്കര റോഡിൽ ബൈക്ക്​ യാത്രികരായ രണ്ട്​ യുവാക്കൾ കാറിടിച്ച്​ മരിച്ചിരുന്നു. കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളിയാണ് മരിച്ച വിശ്വംഭരൻ. ഭാര്യ: മഹേശ്വരി. മക്കൾ: വിപിൻ (മത്സ്യത്തൊഴിലാളി), തുഷാര. മരുമക്കൾ: സുധിഷ്ണ, പ്രജിത്ത് (മത്സ്യത്തൊഴിലാളി). സഹോദരങ്ങൾ: നളിനി, രമേശൻ, പ്രേമജ. സംസ്കാരം വ്യാഴാഴ്​ച ഉച്ചക്ക് 12ന്..



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - Scooter passenger died in lorry accident
Next Story