കെ.യു.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsവളാഞ്ചേരി: ദേശീയപാത 66ൽ അപകട മേഖലയായ വട്ടപ്പാറ ഇറക്കത്തിൽ കെ.യു.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
വളവന്നൂർ പരേതനായ പടിയത്ത് അയ്യപ്പെൻറ മകൻ സുനിയാണ് (42) മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയയായിരുന്ന കെ.യു.ആർ.ടി.സി ബസ് മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എേട്ടാടെയായിരുന്നു അപകടം. എടയൂരിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു സുനി. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിൽ.
സുനി വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയും ബാലസംഘം വളവന്നൂർ പഞ്ചായത്ത് കൺവീനറുമാണ്. ഭാര്യ: നിഷ. മാതാവ്: പരേതനായ ബേബി. സഹോദരൻ: അനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.