Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightലോറിയും ബൈക്കും...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു

text_fields
bookmark_border
ലോറിയും ബൈക്കും കൂട്ടിയിടിച്ച് സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു
cancel

ആലുവ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സോഫ്റ്റ് വെയർ ഡിസൈനർ മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കൻ തുരുത്തിൽ കുംബ്ലപ്പടി വീട്ടിൽ ഹരിദാസിന്റെ മകൻ എച്ച്. അനൂപാണ്(23) മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് അമ്പാട്ടുകാവിലായിരുന്നു അപകടം. ഇരു വാഹനങ്ങളും ആലുവയിൽ നിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനൂപിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

കാക്കനാട് സാരംഗ സോഫ്റ്റ് വെയർ കമ്പനിയിൽ ഡിസൈനറാണ് അനൂപ്. മൃതദേഹം ആലുവ കാരോത്തുകുഴി ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - Software designer killed in accident
Next Story