കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsചാവക്കാട്: മന്ദലാംകുന്ന് ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. ഒഴുക്കിൽപെട്ട ഒരാളെ നാട്ടുകാർ രക്ഷിച്ചു. പുന്നയൂർ എടക്കര മിനിസെൻറർ ആലത്തയിൽ നൂറുദ്ദീെൻറ മകൻ ഷരീഫാണ് (17) മരിച്ചത്. ആറ്റുപുറം പരൂർ പൂളന്തറക്കൽ ഹംസയുടെ മകൻ ഹബീബിനെയാണ് (16) രക്ഷിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മറ്റ് മൂന്ന് കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ഷരീഫും ഹബീബും മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളി ഹംസക്കുട്ടിയാണ് ഹബീബിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരേത്ത തിരച്ചിലിനൊടുവിൽ ഉച്ചക്ക് 12.15ഓടെയാണ് ഷരീഫിെൻറ മൃതദേഹം കണ്ടെത്തിയത്. കടലിൽ വഞ്ചിയുമായി തിരച്ചിൽ നടത്തിയ പള്ളിക്കണ്ടി സെയതാലിയുടെ നേതൃത്തിലുള്ള മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കരക്കെത്തിച്ചത്. പൊന്നാനിയിൽനിന്ന് ഫയർഫോഴ്സും സി.ഐ സി.ആർ. ഹരീഷ്, എസ്.ഐ എ. മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ മുനക്കക്കടവ് തീര പൊലീസും എസ്.എച്ച്.ഒ ബാലെൻറ നേതൃത്വത്തിൽ വടക്കേക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഷരീഫ് പുന്നയൂർക്കുളം പ്രതിഭ കോളജിൽ പ്ലസ് വൺ വിദ്യാർഥിയാണ്. അണ്ടത്തോട് സ്വദേശികളായ കുടുംബം എടക്കരയിലേക്ക് താമസം മാറിയതാണ്. വിദേശത്തുള്ള പിതാവ് നൂറുദ്ദീൻ തിങ്കളാഴ്ച പുലർച്ച നാട്ടിലെത്തും. മാതാവ്: സൈബുന്നീസ. സഹോദരൻ: അദ്നാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.