Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസ്​കൂട്ടറിൽ ടാങ്കർ...

സ്​കൂട്ടറിൽ ടാങ്കർ ഇടിച്ച് സ്ത്രീ മരിച്ചു

text_fields
bookmark_border
സ്​കൂട്ടറിൽ ടാങ്കർ ഇടിച്ച് സ്ത്രീ മരിച്ചു
cancel
camera_alt

നസീമ

തലശ്ശേരി: ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന സ്​കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്​കൂട്ടർ യാത്രിക മരിച്ചു. ധർമടം മീത്തലെ പീടികക്ക് സമീപം ഇ.കെ ഹൗസിൽ എട്ടുകണ്ടത്തിൽ നസീമയാണ് (51) മരിച്ചത്.

ദേശീയപാതയിൽ ധർമടം റെയിൽവേ സ്​റ്റേഷൻ റോഡിന് സമീപം ഞായറാഴ്‌ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ധർമടത്തെ തറവാട്ട് വീട്ടിൽനിന്നും സ്​കൂട്ടറിൽ മുഴപ്പിലങ്ങാട് റഹ് മാനിയ പള്ളിക്കടുത്ത നസീമ മൻസിലിലേക്ക് പോകുകയായിരുന്നു. പിന്നാലെയെത്തിയ ടാങ്കർ ലോറിയാണ്​ ഇടിച്ചത്​.

റോഡിൽ തെന്നിവീണ നസീമക്ക് ഗുരുതര പരിക്കേറ്റു. പരിസരവാസികൾ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തി​െച്ചങ്കിലും മരിച്ചു. മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടാങ്കർ ധർമടം പൊലീസ് കസ്​റ്റഡിയിലെടുത്തു. മക്കൾ: ജസ്​ന, ജസീൻ, ജസ്വിൻ. മരുമകൻ: അജ്​മൽ. സഹോദരങ്ങൾ: ഷരീഫ, റഷീദ, നിഷാബി, ഷംസുദ്ദീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deaththalassery
News Summary - tanker collide with scooter Woman killed
Next Story