Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമുത്തശ്ശിയെ കാണാൻ...

മുത്തശ്ശിയെ കാണാൻ പോകുന്നതിനിടെ ബൈക്ക് മരത്തിലിടിച്ച്​ സഹോദരങ്ങൾ മരിച്ചു

text_fields
bookmark_border
death
cancel
camera_alt

ഷൺമുഖൻ, അപ്പു

ചെങ്ങന്നൂർ (ആലപ്പുഴ): നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച്​ സഹോദരങ്ങളായ യുവാക്കൾ മരിച്ചു. ചെറിയനാട് നടാലിൽ തെക്കേതിൽ വീട്ടിൽ ഹരിദാസ് - സുജിത ദമ്പതികളുടെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് മരിച്ചത്.

മാവേലിക്കര - കോഴഞ്ചേരി എം.കെ റോഡിൽ ശനിയാഴ്ച രാത്രി 11നാണ്​ അപകടം. ഡി​േപ്ലാമ കഴിഞ്ഞ് സേലത്ത്​ ജോലിയുണ്ടായിരുന്ന ഷൺമുഖൻ കഴിഞ്ഞ ഒരു വർഷമായി നാട്ടിലുണ്ട്. പ്ലസ് ടു കഴിഞ്ഞ്​ നിൽക്കുകയാണ് അപ്പു.

കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാൻ പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപ്പു സംഭവസ്ഥലത്തുവെച്ച്​ തന്നെ മരിച്ചു. ഷൺമുഖൻ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്​. സംസ്​കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accidentchengannur
News Summary - The brothers were killed when their bike hit a tree
Next Story