പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsപൊന്നാനി: പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട് മന്ദലാംകുന്നിൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പൊന്നാനി ഹിളർപള്ളിയിലെ പുത്തംപുരയിൽ മുഹമ്മദാലിയുടെ (57) മൃതദേഹമാണ് ബേപ്പൂർ കടലിൽ കണ്ടെത്തിയത്.
ബേപ്പൂരിൽനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ ഒഴുകിനടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ ബേപ്പൂർ കോസ്റ്റൽ പൊലീസിന് വിവരം നൽകുകയായിരുന്നു. മറൈൻ ആംബുലൻസ് ബോട്ടിൽ മൃതദേഹം ബേപ്പൂർ തുറമുഖത്തെത്തിച്ചു. വിവരമറിഞ്ഞ് ബേപ്പൂരിലെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് ആംബുലൻസിൽ പൊന്നാനിയിലെത്തിച്ചു.
ഒക്ടോബര്‍ 13ന് പൊന്നാനിയില്‍നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. നാല് മത്സ്യത്തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. ഇതില്‍ ഹംസക്കുട്ടിയെ ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകാര് കണ്ടെത്തി രക്ഷിച്ചിരുന്നു. വള്ളത്തിലുണ്ടായിരുന്ന ചന്തക്കാരെൻറ ഇബ്രാഹിം, കുഞ്ഞിമരക്കാരകത്ത് ബീരാൻകുട്ടി എന്നിവരെ കണ്ടെത്താനായിട്ടില്ല. നഫീസയാണ് മുഹമ്മദാലിയുടെ ഭാര്യ. മക്കൾ: റഫീഖ്, ജമാൽ, ഫാറൂഖ്, ജുബൈരിയ, മുബീന. മരുമക്കൾ: അബൂബക്കർ, ഷാജി, ഹഫ്സ, ജമീല, സുൽഫത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.