Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതീവണ്ടിയിൽ നിന്ന് വീണ്...

തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു

text_fields
bookmark_border
തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു
cancel
camera_alt

representational image

കാസർകോട്:കോട്ടയത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കുളള യാത്രക്കിടെ ട്രെയിനിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ വ്യാപാരി നേതാവ് മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡന്റും യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറിയുമായ കോളിച്ചാൽ എരിഞ്ഞിലംകോട്ടെ കെ.കെ സന്തോഷ് കുമാർ (48) ആണ് മരിച്ചത്.

സുഹൃത്ത് സജിയുടെ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്പോൾ വെള്ളിയാഴ്ച പുലർച്ചെയാണ് സന്തോഷ് കുമാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രാവിലെ ആറ് മണിയോടെയാണ് മരണപ്പെട്ടത്.

മലയോരത്തെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തന രംഗത്ത് നേതൃത്വനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ് മാലക്കല്ലിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു. എരിഞ്ഞിലംകോട്ടെ ചന്തു മണിയാണി - ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: സുലോചന. മക്കൾ: സിദ്ധാർത്ഥ്, അഭിഷേക്, അദ്വൈത്. സഹോദരങ്ങൾ: ഹരിഷ്, മഹേഷ് (ദുബൈ) . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
News Summary - The merchant leader died after falling from the train and getting injured
Next Story