തൊട്ടിലിെൻറ കയർ കഴുത്തിൽ കുരുങ്ങി ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsകുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ബംഗ്ലാംകുന്നിൽ താമസിക്കുന്ന പരിയാരത്ത് ജാഫർ സാദിഖ്-ഷബ്ന ദമ്പതികളുടെ മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. സഹോദരനുവേണ്ടി വീടിന്റെ മുറിയിൽ കെട്ടിയ തൊട്ടിലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ ചുറ്റിയാണ് മരണം സംഭവിച്ചത്. മൂടാൽ മർകസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ് അബൂദബിയിലാണ് ജോലി ചെയ്യുന്നത്. സഹോദരങ്ങൾ: ഹിബ സന (ഒമ്പത്), മുഹമ്മദ് മുസ്തഫ (ഒന്ന്). പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച കഴുത്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.