പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ചു
text_fieldsമയ്യിൽ (കണ്ണൂർ): പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിച്ചു. മയ്യിൽ ചെക്യാട്ട് കാവിന് മുൻവശത്ത് താമസിക്കുന്ന യു. ബാലകൃഷ്ണൻ മാസ്റ്ററാണ് (70) മരിച്ചത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. സി.പി.എം എ.കെ.ജി നഗർ ബ്രാഞ്ചംഗവും കെ.എസ്.എസ്.പിയു ഇരിക്കൂർ ബ്ലോക്ക് ട്രഷററുമാണ്.
മയ്യിൽ എസ്.ബി.ഐ ബാങ്കിന് സമീപത്തെ പെട്രോൾ പമ്പിനടുത്താണ് അപകടം. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് മയ്യിൽ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വന്ന കാറാണ് ഇടിച്ചത്. നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ഊർജിതമാക്കിയതായി മയ്യിൽ പൊലീസ് അറിയിച്ചു.
ഭാര്യ: സത്യവതി (അംഗൻവാടി വർക്കർ). മക്കൾ: നിജിൽ (ഐ.ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫിസ് തളിപ്പറമ്പ്). മരുമക്കൾ: ശ്രീജിഷ (കോടിയേരി), പ്രശാന്ത് (കോയിപ്ര). സഹോദരങ്ങൾ: യു. ലക്ഷ്മണൻ, യു. ഗംഗാധരൻ, ജാനകി, നാരായണി, പരേതരായ രാഘവൻ, മുകുന്ദൻ.
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.