Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 9:34 PM IST Updated On
date_range 13 Feb 2022 9:45 PM ISTകുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
text_fieldsbookmark_border
മാരാരിക്കുളം (ആലപ്പുഴ): കുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ മോട്ടറിൽനിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് വലിയതയ്യിൽ ഡൊമനിക്കിന്റെ മകൻ നിബിൻ (24) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ അയൽവാസിയുടെ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനിയായില്ല.
മാതാവ്: ബിജി. സഹോദരി: സിജിമോൾ. സംസ്ക്കാരം തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story