ബൈക്ക് റോഡിലെ കുഴിയിൽ വീണു; തെന്നിവീണ യുവാവ് ലോറി കയറി മരിച്ചു
text_fieldsപട്ടാമ്പി: റോഡിലെ കുഴിയിൽ ചാടി മറിഞ്ഞ ബൈക്കിൽനിന്ന് തെറിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു. കൊപ്പം വളാഞ്ചേരി പാതയിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തിരൂര്‍ തെക്കന്‍ കുറ്റൂര്‍ കൈപ്പപറമ്പില് മുഹമ്മദ് ജാഷിര്‍ (26) ആണ് തത്സമയം മരിച്ചത്.
കൊപ്പം പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു ദാരുണ സംഭവം. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ മറിയുകയായിരുന്നു. കുഴിയിൽ ചാടിയ ബൈക്ക് റോഡിെൻറ വലതു വശത്തേക്കും യുവാവ് ഇടതു വശത്തേക്കും വീണു.
എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ടോറസ് ലോറിയുടെ അടിയിലേക്കാണ് യുവാവ് തെറിച്ചു വീണത്. ശരീരത്തിൽ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.