Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടത്തിൽ എയർബാഗ്...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞ് മരിച്ചു

text_fields
bookmark_border
ifa 786876
cancel
camera_alt

ഇഫ

കൊ​ള​ത്തൂ​ർ (മലപ്പുറം): വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി തെോ​ക്ക​ത്ത് നാ​സ​റി​ന്‍റെ മ​ക​ൾ ഇ​ഫ​യാ​ണ് (മൂന്ന്) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​യിരുന്നു സം​ഭ​വം.

പ​ട​പ്പ​റ​മ്പ് മൂ​ച്ചി​ക്ക​ൽ പു​ളി​വെ​ട്ടി ജാ​റ​ത്തി​നു സ​മീ​പമായിരുന്നു അപകടം. ടാ​ങ്ക​ർ ലോ​റി​യുമായി കാർ കൂ​ട്ടി​യി​ടിക്കുകയായിരുന്നു. കാറിൽ മുൻസീറ്റിൽ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇടിയെ തുടർന്ന് സീറ്റ് ബെൽറ്റ്‌ കഴുത്തിൽ കുടുങ്ങുകയും എയർബാഗ് മുഖത്തമർന്ന് ശ്വാസം തടസ്സപ്പെടുകയുമായിരുന്നു.

പ്ര​വാ​സി​യാ​യ നാ​സ​ർ ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ബന്ധുവിന്‍റെ നി​ക്കാ​ഹി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്. നി​ക്കാ​ഹുമായി ബന്ധപ്പെട്ട ചടങ്ങിന് പോ​യി തി​രി​ച്ചു​വ​ര​വെ​യാ​ണ് അ​പ​ക​ടം. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്. കൂ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​സ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. മറ്റാർക്കും പരിക്കില്ല. കൊ​ള​ത്തൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഇ​ഫ​യുടെ മാ​താ​വ്: റം​ഷീ​ന കു​ഴി​മാ​ട്ടി​ൽ ക​ള​ത്തി​ൽ (കോ​ട്ട​ക്ക​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: റൈ​ഹാ​ന, അ​മീ​ൻ. മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്ച ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathroad accident
News Summary - three year old girl killed in road accident
Next Story