മംഗളൂരുവിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർഥിനികൾ മുങ്ങിമരിച്ചു
text_fieldsമംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചില സോമേശ്വരയിൽ റിസോര്‍ട്ടിന്റെ സ്വിമ്മിംഗ് പൂളിൽ മൂന്ന് വിദ്യാർഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശിനികളായ എം.ഡി.നിഷിദ (21), എൻ.കീര്‍ത്തന (21) എസ്.പാര്‍വതി(20) എന്നിവരാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
നീന്തലറിയാത്ത ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റു രണ്ടു പേർ കൂടി അപകടത്തിൽ ചാടി എന്നാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്ന് ഉള്ളാൾ പോലീസ് പറഞ്ഞു. റിസോർട്ടിലെ നീന്തൽകുളത്തിൽ അപകടത്തിൽപെട്ടാണ് മരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇവരുടെ മരണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അപകട സമയം മറ്റാരും പരിസരത്തുണ്ടായിരുന്നില്ല എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ശനിയാഴ്ച രാവിലെയാണ് മൂവരും റിസോർട്ടിൽ എത്തിയത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. പ്രാതൽ സമയമായതിനാൽ റിസോർട്ട് ജീവനക്കാർ സംഭവം നടക്കുമ്പോൾ സ്വിമ്മിങ്പൂൾ പരിസരത്ത് ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.