കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് മരണം; ആൺകുട്ടിയും പെൺകുട്ടിയും ചാടിയതാണെന്നാണ് പ്രാഥമിക വിവരം
text_fieldsകൊല്ലം: കുണ്ടറയ്ക്കു സമീപം ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. 15 വയസ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുനലൂർ – കൊല്ലം മെമുവാണ് ഇവരെ ഇടിച്ചത്. ഇരുവരും പുത്തൻകുളങ്ങര സ്വദേശികളാണെന്നാണ് സൂചന.
കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ രാത്രി 8.50നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിനു മുന്നിൽ ചാടിയതാണോയെന്ന സംശയം നിലനിൽക്കുകയാണ്. പുനലൂരിൽ നിന്ന് കൊല്ലത്തേക്കു വന്ന മെമു ട്രെയിനാണ് ഇടിച്ചത്. കേരളപുരത്തിനും മാമ്മൂടിനും ഇടയിൽ വച്ചാണ് സംഭവം.
അപകടമുണ്ടായ ഉടൻ ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.