Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഗുണ്ടൽപേട്ടയിൽ ബൈക്ക്...

ഗുണ്ടൽപേട്ടയിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
ഗുണ്ടൽപേട്ടയിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു
cancel

മീനങ്ങാടി: ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്‌ലി സാബു (23) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം.

കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ് ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്. ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻറിൽ പഠിപ്പിക്കുകയായിരുന്നു ആഷ്‌ലി.

മാതാവ്: ബിൻസി. സഹോദരങ്ങൾ: ബേസിൽ, ആതിര. ആഷ്‌ലിയുടെ സംസ്ക്കാരം ബുധനാഴ്ച മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsKerala NewsGundalpeta
News Summary - Woman dies in bike accident in Gundalpeta
Next Story