യെദിയൂരപ്പയുടെ കൊച്ചുമകൾ ഫ്ലാറ്റിൽ മരിച്ച നിലയിൽ
text_fieldsബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ കൊച്ചുമകളെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യെദിയൂരപ്പയുടെ മൂത്തമകൾ പത്മാവതിയുടെ മകളായ ഡോ. സൗന്ദര്യ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വസന്ത് നഗറിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തിൽ ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.
ശിവാജിനഗർ ബൗറിങ് ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അസി. പ്രഫസറാണ് ഡോ. സൗന്ദര്യ. എം.എസ്. രാമയ്യ ആശുപത്രിയിലെ റേഡിയോളജിസ്റ്റും ഭര്‍ത്താവുമായ ഡോ. നീരജിനും ഒമ്പതുമാസം പ്രായമായ ആണ്കുഞ്ഞിനുമൊപ്പമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പത്തോടെ വീട്ടിലെ ജോലിക്കാർ ഫ്ലാറ്റിന്റെ വാതില്‍ മുട്ടിയിട്ട് തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നീരജിനെ അറിയിച്ചു.
നീരജ് നേരിട്ടെത്തി വാതിൽ തുറന്നപ്പോഴാണ് സൗന്ദര്യയെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2019ലാണ് സൗന്ദര്യയും നീരജും വിവാഹിതരായത്. ഹൈഗ്രൗണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.