നടനും ഹ്രസ്വചിത്ര സംവിധായകനുമായ സലീഷ് വെട്ടിയാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsഅങ്കമാലി: നടനും സിനിമ, ഹ്രസ്വചിത്ര സംവിധായകനുമായ സലീഷ് വെട്ടിയാട്ടില്‍ (42) അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു. സലീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം യുട്യൂബിൽ സംപ്രേഷണം ചെയ്യന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു മരണം. സലീഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദേശീയപാത അങ്കമാലി ടെല്‍ക്കിന് സമീപം റെയില്‍വെ മേല്‍പ്പാലം ഇരുമ്പ് കൈവരിയില്‍ ഇടിച്ച് കയറുകയായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 1.55നായിരുന്നു അപകടം. തകര്‍ന്ന കാറില്‍ നിന്ന് അഗ്നി രക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ചാണ് സലീഷിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
അല്‍ അമന്‍ മൂവിസും അമ്മാ സിമൻറ്സും അണിയിച്ചൊരുക്കുന്ന 'ലോക് ഡൗണായ ഓണം' ഹ്രസ്വചിത്രത്തിെൻറ സംവിധായകനാണ്. ഉത്രാട നാളായ ഞായറാഴ്ച വൈകിട്ട് ഏഴിനായിരുന്നു എസ്സാര്‍ മീഡിയ യൂട്യൂബിലൂടെ ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിെൻറ ആദ്യ സംപ്രേഷണം. രാവിലെ ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ രാമന്‍ സ്മാരക കലാഗ്രഹത്തില്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍. വി രാമകൃഷ്ണനും രാജന്‍ പി. ദേവിന്‍റെ മകന്‍ ജൂബില്‍ രാജന്‍ പി. ദേവും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
പ്രകാശന ചടങ്ങില്‍ പങ്കെടുത്ത സഹോദരെൻറ മകളെ ചാലക്കുടിയിലാക്കിയ ശേഷം കാറില്‍ തൃപ്പൂണിത്തുറയിലുള്ള ഫ്ളാറ്റിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വളവോട് കൂടിയ കയറ്റം കയറുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. 15ഓളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സലീഷിെൻറ ഉടമസ്ഥതയിലുള്ളതാണ് എറണാകുളം പെന്‍റ മേനകയിലെ ഷെല്ലിലാര്‍ കെയര്‍ മൊബൈല്‍ ഷോപ്പ്.
ചാലക്കുടി വെട്ടിയാട്ടില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും വിലാസിനിയുടെയും മകനാണ്. ഭാര്യ: കുറ്റിച്ചിറ സ്വദേശിനി അബിത. മക്കള്‍: ആദിദേവ്, ദേവിക. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.