ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കുടുങ്ങിയവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്
text_fieldsകയ്പമംഗലം: കൊപ്രക്കളത്ത് ദേശീയപാതയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട പുല്ലൂര്‍ പുളിഞ്ചോട് സ്വദേശി കോക്കാട്ട് വീട്ടില്‍ ആേന്റാ യുടെ മകന്‍ അലക്‌സ് (22) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ വിജീഷിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ കൊപ്രക്കളം സെന്‍ററിലായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്ന ചരക്ക് ലോറിയാണ് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഇരുവരെയും പോലീസും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അലക്‌സ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. വരാപ്പുഴയിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്ക് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു അലക്‌സ്. ഉടമ വിജിഷിനോടൊപ്പം റിപ്പയര്‍ ചെയ്ത വാഹനം വടകരയില്‍ എത്തിച്ച് നല്‍കി, ഇരുവരും മടങ്ങുകയായിരുന്നുവെന്ന് അലക്‌സിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ പൂര്‍ണമായും തകര്‍ന്നു. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ജാന്‍സിയാണ് അലക്‌സിന്‍റെ അമ്മ. സഹോദരന്‍ ആന്‍സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.