യൂത്ത് കോൺഗ്രസ് നേതാവ് വാഹനാപകടത്തിൽ മരിച്ചു
text_fieldsഅഞ്ചൽ: യൂത്ത് കോൺഗ്രസ് അഞ്ചൽ മണ്ഡലം സെക്രട്ടറിയും അഞ്ചൽ മിഷൻ ഹോസ്പിറ്റലിലെ ജീവനക്കാരനുമായ പനയഞ്ചേരി ചന്ദ്രവിലാസത്തിൽ മനോജ് (25) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച്ച വൈകിട്ട് ഏഴരയോടെ അഞ്ചൽ കോളേജ് ജംഗ്ഷനിൽ വച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
മനോഹരൻ നായർ - ലളിതമ്മ ദമ്പതികളുടെ ഏകമകനാണ് മനോജ്. തിരുവനന്തപുരത്തു നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം അഞ്ചൽ മിഷൻ ആശുപത്രിയിലും കോൺഗ്രസ് ഭവനിലും പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് ഏഴോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.