Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightരക്തദാനത്തിന് മെഡിക്കൽ...

രക്തദാനത്തിന് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
muhammed
cancel

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ അപ്പുബസാറിൽ മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കല്ല് കയറ്റി എത്തിയ ലോറി ഇടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദ് അവധിക്ക് നാട്ടിൽ എത്തിയ ശേഷം ഒന്നര മാസം മുമ്പായിരുന്നു വിവാഹിതനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentdetha news
News Summary - youth died in road accident in thodannur
Next Story