ഐ.സി.യുവിൽ കോവിഡ് ബാധിതൻ മരിച്ചു; അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞെന്ന് മകളുടെ പരാതി
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ച കോവിഡ് ബാധിതെൻറ മരണവിവരം അറിയിച്ചില്ലെന്ന് മകൾ സൂപ്രണ്ടിന് പരാതി നൽകി. ഹരിപ്പാട് റെയിൽേവ സ്റ്റേഷനുസമീപം ബഥേൽ ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന ദേവദാസാണ് (58) വ്യാഴാഴ്ച മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 23ന് ദേവദാസിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോവിഡ് വാർഡിലേക്ക് മാറ്റിയ ദേവദാസിന് രോഗം ഗുരുതരമായതോടെ ഐ.സി.യുവിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മകൾ രമ്യയാണ് കൂടെയുണ്ടായിരുന്നത്. രമ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങി. ദേവദാസിെൻറ ഭാര്യ രാജമ്മയാണ് വാർഡിൽ കൂട്ടിരിപ്പിന് ഉണ്ടായിരുന്നത്. ദേവദാസിനെ ഐ.സി.യുവിലേക്ക് മാറ്റിയശേഷവും രാജമ്മ കോവിഡ് വാർഡിൽ തന്നെയാണ് തങ്ങിയത്. ഇടക്കിടെ ഭർത്താവിെൻറ വിവരം അറിയാൻ ഐ.സി.യുവിന് സമീപം എത്തിയിരുന്നെങ്കിലും അധികൃതർ ഒരു വിവരവും പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയും ഭര്‍ത്താവിെൻറ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
കോവിഡ് നെഗറ്റിവായതോടെ മകൾ രമ്യ ശനിയാഴ്ച ഐ.സി.യുവിൽ തിരക്കിയപ്പോൾ ദേവദാസ് എന്നൊരു രോഗി ഇല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പിന്നീട്, രജിസ്റ്റർ നോക്കിയശേഷം, 12ന് ഉച്ചക്ക് ദേവദാസ് മരിച്ചെന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. ആശുപത്രിയിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചിരുന്നെന്നും കിട്ടിയില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. വാര്‍ഡില്‍ ഉണ്ടായിരുന്ന ഭാര്യയെ വിവരങ്ങള്‍ അറിക്കാനും ഡോക്ടര്‍മാര്‍ തയാറായില്ല. തുടര്‍ന്നാണ് രമ്യ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. എന്നാൽ, ഇതിന് മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടും ആശുപത്രി അധികാരികളിൽനിന്ന് നടപടിയുണ്ടായിട്ടില്ല.
മരിച്ച വിവരം അറിയിക്കാന്‍ ദേവദാസിെൻറ ബന്ധുക്കള്‍ നൽകിയ ഫോൺ നമ്പറിൽ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ആര്.വി. രാംലാല്‍ പറഞ്ഞത്. തുടർന്ന്, പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു.
മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിച്ചു. ബന്ധുക്കൾ ശനിയാഴ്ച ആശുപത്രിയിലെത്തി മരണവിവരം അറിഞ്ഞില്ലെന്ന് പരാതിപ്പെടുകയായിരുന്നു. ശനിയാഴ്ച വീണ്ടും വിവരമറിയിക്കാനിരിക്കുമ്പോഴാണ് പരാതി ഉയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.