വാഹനപരിശോധനക്ക് ഇനി ഇലക്ട്രിക് കാറുകൾ
text_fieldsഅമ്പലപ്പുഴ: മോട്ടോർ വാഹന വകുപ്പിെൻറ വാഹന പരിശോധനക്ക് ഇനി ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളിൽ എത്തും. ആലപ്പുഴ ജില്ലയിൽ എൻഫോഴ്സ്മെൻറ് വിഭാഗത്തിന് അഞ്ച് ഇലക്ട്രിക് കാറാണ് ലഭിച്ചത്. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനും പാർക്കിങ് സൗകര്യവും ആലപ്പുഴ സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ചു.
തിങ്കളാഴ്ച മുതൽ ആലപ്പുഴയിലെ വാഹന പരിശോധനസംഘം പുതിയ കാറുകളിലാണ് എത്തുക. അമ്പലപ്പുഴയിലും മാവേലിക്കരയിലും പുതിയ ചാർജിങ് സ്റ്റേഷനുകൾ തുറക്കുന്നതോടെ മറ്റുതാലൂക്കുകളിലെ പരിശോധനയും ഇലക്ട്രിക് കാറുകളിലാകും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആറു ടീമാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.
ഇന്ധനച്ചെലവ് കുറക്കുന്നതിനൊപ്പം പരിസരമലിനീകരണവും തടയാനാകും. ഒരുതവണ വൈദ്യുതി ചാർജ് ചെയ്താൽ 320 കി.മീ. യാത്ര നടത്താം. അെനർട്ടിെൻറ സഹായത്താലാണ് ഇലക്ട്രിക് കാറുകൾ വാഹന പരിശോധനസംഘത്തിന് ലഭിച്ചത്. സഞ്ചരിക്കാൻ ഇലക്ട്രിക് കാറുകളും പരിശോധനക്ക് ഇലക്ട്രോണിക് പോസ് മെഷീനും ലഭിച്ചതോടെ എൻഫോഴ്സ്മെൻറ് വിഭാഗം നവീകരണപാതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.