Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightകോവിഡ്​ ബാധിച്ച യുവതി...

കോവിഡ്​ ബാധിച്ച യുവതി പ്രസവിച്ച്​ എട്ടാംദിവസം മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച യുവതി പ്രസവിച്ച്​ എട്ടാംദിവസം മരിച്ചു
cancel

ചെങ്ങന്നൂർ: ഗർഭിണിയായിരിക്കെ കോവിഡ്​ ബാധിച്ച യുവതി പ്രസവിച്ച്​ എട്ടാം നാൾ മരിച്ചു. വെൽഫെയർ പാർട്ടി ചെറിയനാട് യൂനിറ്റ് വൈസ് പ്രസിഡൻറ്​ കൊല്ലകടവ് ചെറുവല്ലൂർ പാറപ്പുറത്ത് വിട്ടിൽ സജി പാറപ്പുറത്തി​െൻറ ഭാര്യ പ്രിയങ്ക(28)യാണ്​ മരിച്ചത്​. രോഗം ഗുരുതരമായതിനെ തുടർന്ന്​ ഒരാഴ്​ച മുമ്പാണ്​ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി കുട്ടിയെ പുറത്തെടുത്തത്​.

തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ചൊവ്വാഴ്ച രാവിലെ 6.30ഓടെയായിരുന്നു മരണം. ഏഴു മാസം ഗർഭിയായിരുന്ന യുവതി പനിയെ തുടർന്ന് ആദ്യം പച്ചയിലുള്ള ആശുപത്രിയിൽ ചികിത്സതേടി. ഗുരുതരമായതിനെ തുടർന്ന്​ തിരുവല്ലയിലേക്കു മാറ്റുകയായിരുന്നു. ന്യൂമോണിയ മൂർച്ഛിച്ചതോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറഞ്ഞെടുത്തു. കുഞ്ഞ്​ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്​.

പ്രിയങ്കയുടെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്​ തലവടി തെക്ക് ഇല്ലത്തുപറമ്പിൽ കുടുംബ വീട്ടുവളപ്പിൽ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnantCOVID death
News Summary - mother dies of COVID-19 days after giving birth
Next Story